surumi Mamootty

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകള്‍ സുറുമി വരച്ച ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു.ഇന്ത്യയിലെ മഹാനഗരങ്ങളിലെ പ്രകൃതിദൃശ്യങ്ങള്‍ ആവിഷ്‌ക്കരിച്ച് സുറുമി വരച്ചിരിക്കുന്ന ചിത്രങ്ങളാണ് വില്‍പ്പനയ്‌ക്കൊരുങ്ങിയിരിക്കുന്നത്.മമ്മൂട്ടി, സുറുമി, ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ സയ്യദ് എന്നിവര്‍ ട്രസ്റ്റിമാരായുള്ള ‘വാസ്’ എന്ന സന്നദ്ധസംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ചിത്രങ്ങള്‍ വില്‍ക്കുന്നത്.

ഭാര്യയുടെ ഈ കഴിവിന് പിന്തുണയുമായി ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ എപ്പോഴും ഉണ്ട്.വാപ്പയും ഉമ്മച്ചിയും സഹോദരന്‍ ദുല്‍ക്കറും സുറുമിക്ക് പിന്തുണയുമായി കൂടെയുണ്ട്.

കുട്ടിക്കാലം മുതല്‍ക്കേ സുറുമി ചിത്രരചനയില്‍ താല്പ്പര്യം പ്രകടിപ്പിച്ചിരുന്നു.സ്‌കൂള്‍ തലത്തില്‍ ചിത്രരരചനയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.ചെന്നൈ സ്റ്റെല്ലാ മേരീസില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ സുറുമി ലണ്ടന്‍ ചെല്‍സി കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്.

Top