മൗണ്ട് എവറസ്റ്റിന്റെ ഉയരമളക്കാനൊരുങ്ങി സര്‍വ്വേ ഓഫ് ഇന്ത്യ

ബാംഗ്ലൂര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ മൗണ്ട് എവറസ്റ്റിന്റെ ഉയരമളക്കാനൊരുങ്ങി സര്‍വ്വേ ഓഫ് ഇന്ത്യ.

2015ല്‍ നേപ്പാളിലുണ്ടായ ഭൂചലനത്തിനു ശേഷമാണ് ഈ ഉയരമളക്കലെന്ന് സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ എം.സ്റ്റാലിന്‍ പറഞ്ഞു. 1856ല്‍ കണക്കാക്കിയതു പ്രകാരം 29,028 അടിയാണ് എവറസ്റ്റിന്റെ ഉയരം.

നാഷണല്‍ അര്‍ബന്‍ ഇന്‍ഫര്‍മേഷന്‍ പദ്ധതിപ്രകാരം ഇന്ത്യയിലെ 130 നഗരങ്ങളുടെ ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവ പൊതു ജനങ്ങള്‍ക്ക് ലഭ്യമാണ്. ‘നക്ഷേ എന്ന വെബ് പോര്‍ട്ടല്‍ വഴി ആധാര്‍ നമ്പറുപയോഗിച്ച് ആര്‍ക്കു വേണമെങ്കിലും മാപ്പിന്റെ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്യാം’ സ്റ്റാലിന്‍ വ്യക്തമാക്കി.

Top