ചൈനയെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും ലോകമെമ്പാടുമുള്ള ജനത വെറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയ, യു.കെ, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍, യു.എസ്, ദക്ഷിണ കൊറിയ, സ്പെയിന്‍, കാനഡ തുടങ്ങി 14 രാജ്യങ്ങളിലായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതില്‍ വികസിത ജനാധിപത്യ രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ചൈനയെ വെറുക്കുന്നതായി പഠനം പറയുന്നു.
ഓസ്‌ട്രേലിയയില്‍ നിന്നുള്ളവരാണ് ചൈനയെ ഏറ്റവും കൂടുതല്‍ വെറുക്കുന്നവര്‍. ഓസ്‌ട്രേലിയന്‍ ജനതയുടെ 81 ശതമാനവും ചൈനയെയും പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നു. യു.കെയിലും യു.എസിലും സമാനമായ സ്ഥിതി തന്നെയാണ്. ജൂണ്‍ 10 മുതല്‍ ഓഗസ്റ്റ് 3 വരെ 14 രാജ്യങ്ങളിലായി 14,276 പേരെ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടാണ് സര്‍വേ നടത്തിയത്.
കൊവിഡ് വൈറസ് വ്യാപനമാണ്
ലോകം ചൈനയെ വെറുക്കാന്‍ പ്രധാന കാരണം. മധ്യ ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും കൊവിഡ് പൊട്ടിപുറപ്പെട്ടത് മറച്ചുവയ്ക്കുകയും പ്രാരംഭഘട്ടത്തില്‍ വേണ്ട പ്രതിരോധനടപടികള്‍ കൈകൊള്ളാത്തതിലും വലിയ വിമര്‍ശനങ്ങള്‍ ചൈനയേറ്റുവാങ്ങിയിരുന്നു. ഇക്കാരണത്താലാണ് ഏറെയും പേര്‍ ചൈനയെ വെറുക്കുന്നത്. സര്‍വേ നടത്തിയ രാജ്യങ്ങളിലെ 78 ശതമാനം ആളുകളും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.