‘സൂര്യ38’ ല്‍ ആരാധകരുടെ ഇഷ്ട മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജും

സൂര്യയുടെ പുതിയ ചിത്രം ‘സൂര്യ38’ ല്‍ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന ഗാനവും ഉണ്ടാകും. ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജിവി പ്രകാശ് കുമാര്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം പങ്കുവെച്ചിരുന്നത്. അരുണ്‍രാജ കാമരാജയുടെ വരികള്‍ക്കാണ് തൈക്കുടം ബ്രിഡ്ജ് ഗാനമൊരുക്കുന്നത്.

‘ഇരുതി ചുറ്റ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഈ ചിത്രവും ഒരുക്കുന്നത്. മലയാളി താരം അപര്‍ണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക. അപര്‍ണാ ബാലമുരളിയെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മറ്റ് മികച്ച താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബൊമ്മി റെഡ്ഢിയാണ് ഛായാഗ്രാഹകന്‍.

സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റ്‌സും, അടുത്തിടെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജ ശേഖര്‍ കര്‍പ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്.

Top