നിവിൻ പോളി കേന്ദ്ര കഥാപത്രമാകുന്ന പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി.
കായംകുളം കൊച്ചുണ്ണിയെ കാണാൻ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മംഗലാപുരത്തെ സെറ്റിലേക്ക് രണ്ട് സൂപ്പർ താരങ്ങൾ എത്തി.
താരദമ്പതിമാരായ സൂര്യയും ജ്യോതികയുമാണ് കായംകുളം കൊച്ചുണ്ണിയെ നേരില്‍ കാണാനും നിവിനും റോഷന്‍ ആന്‍ഡ്രൂസിനും ആശംസകളര്‍പ്പിക്കാനും എത്തിയത്.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജ്യോതികയ്ക്ക് ഗംഭീര തിരിച്ചു വരവ് സമ്മാനിച്ച ചിത്രമായ മുപ്പത്താറ് വയതിനിലെ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു.
മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമേയ്ക്കാണ് മുപ്പത്താറ് വയതിനിലെ.
കള്ളന്‍ കൊച്ചുണ്ണിയുടെ ജീവിതം വരച്ചിടുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കുന്നത് ബോബിയും സഞ്ജയും ചേര്‍ന്നാണ്.
ഏകദേശം പന്ത്രണ്ട് കോടി ബഡ്ജറ്റില്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്ന കായംകുളം കൊച്ചുണ്ണി നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്.