സിനിമാ ലോകത്ത് സജീവമായി നില്‍ക്കുന്ന തെന്നിന്ത്യന്‍ താരജോഡികളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ താരദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലെ പുതിയൊരു സന്തോഷം മറ്റുള്ളവര്‍ക്ക് മുമ്പില്‍ പങ്ക് വച്ചിരിക്കുകയാണ്. ഇരുവരുടെയും മകന്‍ ദേവിന് ബ്ലാക്ക് ബെല്‍റ്റ് ലഭിച്ച അഭിമാന മുഹൂര്‍ത്തമാണ് രണ്ട് പേരും പങ്ക് വച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ വച്ച് നടന്ന ദേശീയ കരട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് ദേവിന് ബ്ലാക്ക്‌ബെല്‍റ്റ് ലഭിച്ചത്. 9 വയസ്സിലാണ് കുട്ടി ഈ വിജയം നേടിയിരിക്കുന്നത്.
വിവാഹ ശേഷം സിനിമ വിട്ട് നിന്ന ജ്യോതിക കുട്ടികള്‍ മുതിര്‍ന്നതിനു ശേഷമാണ് സിനിമയിലേക്ക് വീണ്ടും മടങ്ങി എത്തിയത്. കുടുംബത്തിന് മുന്‍ഗണന കൊടുക്കുന്ന താരമാണ് സൂര്യ. തിരക്കുകള്‍ക്കിടയിലും കുടുംബാംഗങ്ങളോടൊപ്പം ഒട്ടേറെ സമയം ചെലവഴിക്കുന്നയാള്‍ക്കൂടിയാണേ താരം.