മോഹന്‍ലാലും സൂര്യയും ആദ്യമായി ഒരു തമിഴ് സിനിമയില്‍ ഒന്നിക്കുന്നു. കെ വി ആനന്ദിന്റെ സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. കെ വി ആനന്ദ് തന്നെയാണ് ട്വിറ്ററില്‍ കൂടി വാര്‍ത്ത പുറത്ത് വിട്ടത്. തമിഴില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ചിത്രത്തിന് വേണ്ടി മോഹന്‍ലാലിന് 15 കോടി രൂപ പ്രതിഫലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കാന്‍ എത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ ആണെന്നും സൂചനയുണ്ട്. പീറ്റര്‍ ഹെയ്‌നോടൊപ്പം മോഹന്‍ലാലും സൂര്യയും ഒന്നിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമകളില്‍ ഒന്നായിരിക്കും ഈ ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ചിത്രത്തില്‍ തെലുങ്ക് നടന്‍ അല്ലു സിരിഷ് കൂടി ഉണ്ടാകുമെന്ന് വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഈ ചിത്രത്തില്‍ 19 വയസ്സുകാരി മാളവിക ശര്‍മ്മ നായികയാകും. നില ടിക്കറ്റ് എന്ന തന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ കര്‍ണാടകയുടെ മനം കവര്‍ന്ന സുന്ദരിയാണ് മാളവിക. ചിത്രത്തില്‍ സൂര്യയുടെ നായികയായാണ് മാളവിക എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്