കൊച്ചി: മുന്‍ ഡിജിപിയായിരുന്ന ഡോ.സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി മുഖ്യമന്ത്രിയ്ക്കും വനിതാ കമ്മീഷനും പരാതി നല്കി.
സിബിമാത്യൂസിന്റെ സര്‍വീസ് സ്റ്റോറിയില്‍ സൂര്യനെല്ലിക്കേസിലെ ഇരയെക്കുറിച്ച് നടത്തിയ പരാമര്ങ്ങള്ക്കെതിരെയാണ് പരാതി.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയിരുന്നുവെന്നും കേസിലേയ്ക്ക് പി.ജെ. കുര്യന്റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നെന്നുമാണ് നിര്‍ഭയം എന്ന പേരില്‍ ഇറങ്ങിയ സിബി മാത്യൂസിന്റെ അനുഭവക്കുറിപ്പില്‍ പറയുന്നത്.
പരാതി ലഭിച്ചെന്നും പരിശോധിച്ച് വരികയാണെന്നും വനിതാ കമ്മീഷന് വ്യക്തമാക്കി
നിര്‍ഭയം എന്ന പേരില്‍ പുറത്തിറങ്ങിയ സിബി മാത്യൂസിന്റെ അനുഭവക്കുറിപ്പുകളിലാണ് സൂര്യനെല്ലിക്കേസിനെക്കുറിച്ചള്ള പരാമര്‍ശങ്ങള്‍.
അന്വേഷണത്തിന്റെ പ്രാഥമിക ഘടത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ പലപ്പോഴും കഥകളുണ്ടാക്കി വഴിമാറിപ്പോകാനാണ് പെണ്‍കുട്ടി ശ്രമിച്ചത്. ചില ചോദ്യങ്ങള്‍ക്ക് കള്ളച്ചിരിയോടെയായിരുന്നു മറുപടി. എന്തൊക്കെയോ അവര്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചു. കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നതിന് മുമ്പ് , ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഇവര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ലേഖനത്തില്‍ സിബി മാത്യൂസ് പറയുന്നു.