സഭ സമീപകാലങ്ങളില്‍ അപഹസിക്കപ്പെടുന്ന അവസ്ഥയെന്ന് സൂസപാക്യം

Soosapakiam

തിരുവനന്തപുരം: സഭ സമീപകാലങ്ങളില്‍ അപഹസിക്കപ്പെടുന്ന അവസ്ഥയെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം. സഭയുടെ പ്രധാന ഘടകം വിശുദ്ധിയാണെന്നും വൈദിക സമൂഹം മാതൃകയാകേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ വൈദികര്‍ ശ്രമിക്കണമെന്നും സൂസപാക്യം വ്യക്തമാക്കി.

അതേസമയം കുമ്പസാര രഹസ്യം പുറത്ത് വിട്ടത് വലിയതെറ്റാണെന്ന് സൂസപാക്യം നേരത്തെ പറഞ്ഞിരുന്നു. ജീവന്‍തന്നെ ബലികഴിക്കേണ്ടിവന്നാലും കുമ്പസാരം രഹസ്യം പാലിക്കാന്‍ പുരോഹിതന്‍ കടപ്പെട്ടവനാണെന്നും തെറ്റുകള്‍ക്ക് മാപ്പ് ലഭിക്കുമെന്ന് ഉറപ്പുവരുത്താനും ജീവിതം നവീകരിക്കാനും സഹായിക്കുന്ന ഒരു ഉപാധിയാണ് കുമ്പസാരമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

കുമ്പസാരിക്കുന്നവര്‍ പുരോഹിതനോടല്ല, ദൈവത്തോടാണ് പാപങ്ങള്‍ ഏറ്റുപറയുന്നത്. ദൈവമാണ് അവര്‍ക്ക് മാപ്പ് നല്‍കുന്നത്. അതിനാല്‍ ആ രഹസ്യങ്ങള്‍ പുറത്ത് പറയാന്‍ പാടില്ലെന്നാണ് സഭ പഠിപ്പിക്കുന്നതെന്നും ബിഷപ് പറഞ്ഞു. ഏതാനും ചിലര്‍ ചെയ്യുന്ന തെറ്റുകളില്‍ സഭയെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് ശരിയല്ല. തെറ്റു ചെയ്തവര്‍ക്കെതിരെ സഭകള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്ത് ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

Top