ന്യൂഡല്‍ഹി: ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്ന് ആശങ്കയിലായിരിക്കുന്ന ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകി കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ്.
ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. ആശങ്കയുടെ ആവശ്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെടുന്നുണ്ടെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
ഖത്തറിലെ സ്ഥിതി വഷളാവുകയാണെന്നും ഇവിടെയുള്ള ഇന്ത്യക്കാരെ എങ്ങനെയാണ് ഒഴിപ്പിക്കുകയെന്നുമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇത്തരമൊരു സാഹചര്യം വന്നാല്‍ എങ്ങനെയാണ് ഇന്ത്യയുടെ പദ്ധതിയെന്ന് ഖത്തറില്‍ താമസിക്കുന്നുവെന്ന് പരിചയപ്പെടുത്തിയ രമണ കുമാര്‍ എന്ന വ്യക്തിയാണ് ട്വിറ്ററിലൂടെ മന്ത്രിയോട് ചോദിച്ചത്.
എന്നാല്‍, ഖത്തറില്‍ സാധാരണ ജീവിതമാണ് ഇപ്പോഴും നയിക്കുന്നതെന്ന് മന്ത്രിയ്ക്ക് മറുപടിയായി മറ്റൊരാള്‍ പറഞ്ഞതും സുഷമ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
കാര്‍ത്തിക് എന്ന വ്യക്തിയാണ് ആശങ്കയുടെ ആവശ്യമില്ലെന്നും എംബസി കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും അംബാസിഡര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും പറഞ്ഞത്.