സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ; അന്വേഷണം സിബിഐയ്ക്ക്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച ബിഹാര്‍ പൊലീസിന്റെ അന്വേഷണത്തിന് സുപ്രിംകോടതി സ്റ്റേയില്ല. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിഹാര്‍ സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

അതേസമയം, ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം കൈമാറാന്‍ മുംബൈ പൊലീസിന് നിര്‍ദേശം നല്‍കി. സിബിഐ അന്വേഷണമെന്ന ആവശ്യം തത്വത്തില്‍ അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

Top