സുശാന്തിന്റെ മരണം രാം ഗോപാല്‍ വര്‍മ സിനിമയാക്കുന്നു

ന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. സംവിധായകന്‍ രാം ഗോപാല്‍ വര്‍മയാണ് ചിത്രം ഒരുക്കുന്നത്. സനോജ് മിശ്ര, ശ്രുതി മോദി, നിഖില്‍ ആനന്ദ് തുടങ്ങിയവരും സുശാന്ത് സിംഗിന്റെ ബയോപിക് നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന്റെ മരണം ആസ്പദമാക്കി സിനിമ ചെയ്യാമെന്ന ആശയവുമായി രാം ഗോപാല്‍ വര്‍മയും മുന്നോട്ട് വന്നിരിക്കുകയാണ്. നടന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസാണോ, സിനിമക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രീയ ചര്‍ച്ചകളാണോ, സിബിഐ അന്വേഷണമാണോ കഥയാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഇവയിലേതെങ്കിലും പ്രമേയമാകാനും ആവാതിരിക്കാനും സാധ്യതയുണ്ടെന്നും എന്തായാലും സിനിമ ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞു.

Top