തിരുവനന്തപുരം: റവന്യൂ, വനം വകുപ്പ് കേസുകളുടെ സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ സുശില ആര്‍. ഭട്ട്.
തന്നെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ഭൂമാഫിയകളെയും വനമാഫിയകളെയും സഹായിക്കാനാണെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ല. ഈ സ്ഥാനത്ത് നിന്നും മാറ്റാന്‍ ഇതിന് മുമ്പ് പലതവണ ശ്രമം നടന്നിട്ടുണ്ട്.
ഹാരിസണ്‍, കരുണ എസ്റ്റേറ്റ് വിഷയത്തില്‍ വനം സെക്രട്ടറിയുടെ പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും സുശീല ആര്‍. ഭട്ട് അഭിപ്രായപ്പെട്ടു.
5 ലക്ഷം ഏക്കര്‍ വനഭൂമി സ്വത്തുക്കള്‍ കുത്തകകളുടെ കൈയ്യിലാണ്. പ്രതികാരത്തിന്റെ ഭാഗമായി തന്റെ സെക്രട്ടിമാരുടെ ശമ്പളം വരെ പിടിച്ച് വെക്കുകയുണ്ടായെന്നും സുശീല ആര്‍. ഭട്ട്? വ്യക്?തമാക്കി.
ഹാരിസണ്‍,കരുണ എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന കേസുകളില്‍ ഹാജരായിരുന്ന സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ആര്‍ . ഭട്ടിനെ മാറ്റിയതായി ഉത്തരവിറങ്ങിയത ഇന്നലെയാണ്.
തീരുമാനം റവന്യൂ, വനം വകുപ്പ് കേസുകളില്‍ സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഹാരിസണ്‍ കേസ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് സുശീല ആര്‍ . ഭട്ടിനെ മാറ്റിയത് എന്നതും ശ്രദ്ധേയമാണ്.