ആരുടെ മുന്നിലും വാതിലുകള്‍ അടക്കില്ലെന്ന് സുശീല്‍ മോദി; 2 ദിവസം ബിജെപി ദേശീയ നിര്‍വാഹക സമിതി ബിഹാറില്‍

പാട്‌ന: ബി ജെ പിക്കൊപ്പം സര്‍ക്കാരുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ രംഗത്തെത്തിയതോടെ ഇന്ത്യ സഖ്യത്തിന് ആശ്വാസം. ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാറും ജെ ഡി യുവും എന്‍ ഡി എ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ നിഷേധിച്ചു. ഇന്ത്യ സഖ്യത്തില്‍ തുടരുമെന്ന് ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ വ്യക്തമാക്കി.

എന്നാല്‍ ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബി ജെ പി നേതാവ് സുശീല്‍ മോദി എം പി രംഗത്തെത്തി. നിതീഷ് കുമാര്‍ അടക്കം ആരുടെ മുന്നിലും എന്‍ ഡി എയുടെ വാതിലുകള്‍ അടച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീല്‍ മോദി അഭിപ്രായപ്പെട്ടു. അതിനിടെ ബി ജെ പി ദേശീയ നിര്‍വഹക സമിതി യോഗം ശനി, ഞായര്‍ ദിവസങ്ങളില്‍ ബിഹാറില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

Top