സുഷമ സ്വരാജ് രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി തിരിച്ചു

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി തിരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍നിന്നും റഷ്യയിലെ മോസ്‌കോയിലേക്ക് സുഷമ യാത്ര തിരിച്ചത്.

23ാം അന്താരാഷ്ട്ര സാങ്കേതിക സാമ്പത്തിക സഹകരണ കമ്മീഷന്‍ (ഐആര്‍ഐജിസിടെക്ക്) സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സുഷമ റഷ്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. വ്യാപാരനിക്ഷേപ, ശാസ്ത്ര – സാങ്കേതിക, സാംസ്‌കാരിക മേഖലകളില്‍ നടക്കുന്ന ഉപയകക്ഷി പ്രവര്‍ത്തനങ്ങളെപ്പറ്റി വര്‍ഷാവര്‍ഷം വിശകലനം നടത്തുന്ന സമിതിയാണ് ഐആര്‍ഐജിസിടെക്ക്.

സമ്മേളനത്തില്‍ റഷ്യന്‍ ഫെഡറേഷന്‍ ഉപപ്രധാനമന്ത്രി യൂറി ബൊറിസോവിനൊപ്പം സുഷ്മയും അധ്യക്ഷത വഹിക്കും.

Top