ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാനെതിരെ നടത്തിയ തീപ്പൊരി പ്രസംഗത്തിനു ശേഷം സഹായ ഹസ്തവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
പാക്കിസ്ഥാനില്‍ നിന്നുള്ള ബാലികയ്ക്ക് ഹൃദയ ചികിത്സയ്ക്കായി വിസ അനുവദിച്ചുകൊണ്ടാണ് സുഷമ സ്വരാജ് മാതൃകയായത്.
ചികിത്സയ്ക്കായി ഇന്ത്യയില്‍ വരുന്നതിന് ആഗസ്റ്റിലാണ് കറാച്ചി സ്വദേശിനിയായ ഏഴ് വയസ്സുകാരിയുടെ അമ്മ വിസയ്ക്ക് അപേക്ഷിച്ചത്. എത്രയും വേഗം അപേക്ഷ പരിശോധിച്ച് വിസ അനുവദിക്കണമെന്നായിരുന്നു കുട്ടിയുടെ അമ്മ അഭ്യര്‍ത്ഥിച്ചത്.
തുടര്‍ന്ന് വിസ വേഗത്തില്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുഷമാ സ്വരാജ് നിര്‍ദേശം നല്‍കിയിരുന്നു.
വിസ അനുവദിച്ച കാര്യം മന്ത്രി പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചിട്ടുണ്ട്.
മാത്രമല്ല, കുട്ടി എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടേയെന്നും സുഷമ ട്വിറ്ററിലൂടെ ആശംസിച്ചു.