ആസിയാന്‍ സെക്രട്ടറി ജനറലുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി

ജക്കാര്‍ത്ത: ആസിയാന്‍ സെക്രട്ടറി ജനറല്‍ ഡാറ്റോ പഡുക ലിം ജോക്ക് ഹുയിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സുഷമ ഇന്തോനേഷ്യയില്‍ എത്തിയത്.

ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രിയുമായും സുഷമസ്വരാജ് ചര്‍ച്ച നടത്തി. ഭീകരപ്രവര്‍ത്തനങ്ങളെ അപലപിക്കുന്നുവെന്നും ഭീകരവാദത്തിനെതിരെ ശക്തമായി പോരാടുമെന്നും സുഷമാ സ്വരാജ് ചര്‍ച്ചയില്‍ അറിയിച്ചു. യോഗത്തില്‍ ഇരുരാജ്യങ്ങളും ഭീകരവാദത്തെ ശക്തമായി അപലപിച്ചു.

Top