ന്യൂഡല്‍ഹി: മാറ്റിവെച്ച ഇന്ത്യ-യുഎസ് ഉഭയകക്ഷിചര്‍ച്ച സെപ്റ്റംബറില്‍ നടക്കാന്‍ ഒരുങ്ങുന്നു.
കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നടത്താനിരുന്നത്. കേന്ദ്രമന്ത്രിമാരായ സുഷമസ്വരാജും നിര്‍മ്മല സീതാരാമനും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കിള്‍ പോംപെയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും തമ്മിലാണ് കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഒഴിവാക്കാന്‍ സാധിക്കാത്ത കാരണങ്ങള്‍ കൊണ്ട് ചര്‍ച്ച മാറ്റിവെക്കുകയായിരുന്നുവെന്നാണ് യുഎസിന്റെ വിശദീകരണം. ഈ ചര്‍ച്ചയാണ് സെപ്റ്റംബറില്‍ നടത്താന്‍ ഇപ്പോള്‍ യുഎസ് സമ്മതിച്ചിരിക്കുന്നത്.
പ്രതിരോധ സഹകരണം അടക്കമുള്ള വിഷയങ്ങളാകും ചര്‍ച്ച ചെയ്യുക. റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ച നിര്‍ണ്ണായക ഘട്ടത്തിലാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. എന്നാല്‍ കരാര്‍ പ്രാബല്യത്തിലാകാന്‍ 4 വര്‍ഷത്തോളം സമയമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി,