ന്യൂഡല്‍ഹി: അടുത്ത മാസം അമൃത്സറില്‍ നടക്കാന്‍ പോകുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യന്‍ സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പങ്കെടുക്കില്ല.
ഡിസംബര്‍ മൂന്ന്,നാല് തീയതികളിലാണു സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. 40 രാജ്യങ്ങളാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പാക്കിസ്ഥാന്‍ ഭീകരാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു സാധ്യതയില്ലെന്നു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ഉഭയകക്ഷി ചര്‍ച്ചയ്ക്കു അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കാന്‍ പാക്കിസ്ഥാന്‍ തയാറാവാത്തതാണു കാരണം.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മുഖ്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട് ഉറി ആക്രമണത്തിനുശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന മുതിര്‍ന്ന പാക് ഉദ്യോഗസ്ഥനാണ് സര്‍താജ് അസീസ്.