ധാക്ക: സുഷമ സ്വരാജ് ഞായറാഴ്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത കണ്‍സള്‍ട്ടേറ്റീവ് കമ്മീഷന്റെ (ജെസിസി) യോഗത്തിലും വിദേശകാര്യമന്ത്രി പങ്കെടുക്കും.
2014നുശേഷം സുഷമയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനമാണിത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയാകും.
കഴിഞ്ഞ ഏപ്രിലില്‍ ഷേഖ് ഹസീന ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
2014ല്‍ ദല്‍ഹിയില്‍ വച്ചാണ് അവസാന ജെസിസി യോഗം ചേര്‍ന്നത്.