ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജും മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ചായിരുന്നു ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
മാലദ്വീപിന്റെ വികസനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് സുഷമ സ്വരാജ് പറഞ്ഞത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അബ്ദുള്ള ഷാഹിദ് ഇന്ത്യയില്‍ എത്തിയത്.
ചൊവ്വാഴ്ച അബ്ദുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-മാലദ്വീപ് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അബ്ദുള്ള ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്.