കുല്‍ഭൂഷന്റെ കുടുംബത്തിന് നേരിട്ട അപമാനം ;പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചതായി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി : കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചുവെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്.

പ്രതിഷേധം പാകിസ്താനെ അറിയിച്ചതായും സുഷമ പറഞ്ഞു. കുടുംബാംഗങ്ങളുടെ വസ്ത്രം അഴിച്ചുമാറ്റിയത് ഇന്ത്യയെ അറിയിച്ചില്ല. പാകിസ്താന്‍ മനുഷ്യത്വം കാട്ടിയില്ല. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഇല്ലാതെയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച വ്യാജ പ്രചാരണത്തിന് പാകിസ്താന്‍ ആയുധമാക്കിയെന്നും സുഷമ പാര്‍ലമെന്റില്‍ പറഞ്ഞു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ച പ്രതിപക്ഷം ലോക്‌സഭ തടസ്സപ്പെടുത്തിയിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിനെ ഉടന്‍ തിരിച്ചെത്തിക്കണമെന്നും കേന്ദ്രം വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Top