മോദി സർക്കാറിനെതിരെ പാക്ക് ‘വിരട്ടൽ’ മുസ്ലീങ്ങളുടെ രക്തത്തിൽ നേടിയതെന്ന് . .

ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സുഷമാ സ്വരാജ് നടത്തിയ പ്രസംഗത്തിന് മറുപടിയുമായി പാകിസ്ഥാൻ .

പാകിസ്താന്റെ ഐക്യരാഷ്ട്രസഭയുടെ സ്ഥിരം പ്രതിനിധി മലീഹ ലോധി, വീണ്ടും കശ്മീർ വിഷയത്തെ സഭയിൽ ഉന്നയിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ഗവൺമെന്റിനെയും ലക്ഷ്യം വച്ചുള്ളതുമായിരുന്നു മറുപടി.

പാകിസ്താന്‍ ഭീകരതയുടെ ഫാക്ടറിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്നില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മലീഹയുടെ വിമര്‍ശനം.

നരേന്ദ്ര മോദിയെക്കുറിച്ചും , ഭാരതീയ ജനത പാർട്ടിയെക്കുറിച്ചും സ്പഷ്ടമായി പറഞ്ഞില്ലെങ്കിലും 2002 ലെ ഗുജറാത്ത് കലാപത്തെ ലോധി സഭയിൽ ഉന്നയിച്ചു.

നിലവിൽ ഇന്ത്യയിൽ അരങ്ങേറുന്ന രാഷ്ട്രീയ പ്രതിഭാസം ഗുജറാത്തിലെ ആയിരക്കണക്കിന് മുസ്ലിംകളുടെ രക്തത്തിൽ നിന്ന് നേടിയെടുത്തതാണ് എന്നും പാക് പ്രതിനിധി വാദിച്ചു.

ജനാധിപത്യം എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ കപടഭക്തിയാണെന്നും ,ഇന്ത്യൻ ഗവൺമെൻറ് വംശീയതക്കും, ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനും മുൻതൂക്കം നൽകുന്നുവെന്നും പാകിസ്ഥാൻ ആരോപിച്ചു.

പാകിസ്ഥാൻ നയതന്ത്രജ്ഞരിൽ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളായ മലേഖ ലോധി കേന്ദ്ര ഗവൺമെന്റിനെ പേരെടുത്തുപറഞ്ഞില്ലെങ്കിലും , മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആർ എസ് എസിനാണെന്ന് പരാമർശിച്ചു.

മഹാത്മാഗാന്ധിയെ വധിച്ച അതേ തീവ്രവാദി ഗ്രൂപ്പാണ് ഇപ്പോൾ ഇന്ത്യയെ നിയന്ത്രിക്കുനന്നതെന്നും ലോധി കുറ്റപ്പെടുത്തി.

ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ വിമർശിച്ച് ആദിത്യനാഥിനെ “മതഭ്രാന്തൻ” എന്ന് വിളിക്കുകയും , ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് ഒരു മതഭ്രാന്തനെയാണ് മുഖ്യഭരണാധികാരിയെ നിയമിച്ചിരിക്കുന്നതെന്നും ലോധി ഇന്ത്യക്കെതിരെ ആരോപിച്ചു.

ജമ്മു-കശ്മീരിലെ അവകാശ ലംഘനങ്ങലാണ് ഐക്യരാഷ്ട്രസഭയിൽ  പാകിസ്ഥാൻ ഇന്ത്യക്കെതിരായി ഉന്നയിച്ച മറ്റൊരു വിഷയം.

ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തടയാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മലീഹ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് സുഷമ സ്വരാജ് പാകിസ്താന്‍ ഭീകരരെ കയറ്റി അയക്കുന്ന രാജ്യമാണെന്ന് പറഞ്ഞത്.

ഇന്ത്യ ഗവേഷകരെയും ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ പാകിസ്താന്‍ ഭീകരസംഘടനകളെ സൃഷ്ടിച്ചുവെന്നും സുഷമ പറഞ്ഞിരുന്നു.

Top