തിരുവനന്തപുരം: സമൂഹ മാധ്യമത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദേശം.
സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെ എത്രയും വേഗം സര്‍വീസില്‍ തിരിച്ചെടുക്കണം. വകുപ്പുതല നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ ക്രമവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് സംഘടനാ നേതാവ് അടക്കം മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള മന്ത്രി ജി.സുധാകരന്റെ ഉത്തരവ് രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു.