ജയ്പുര്‍: സച്ചിന്‍ പൈലറ്റിനൊപ്പം പോകുകയും കൂറുമാറ്റത്തിനു പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയില്‍ പേരുവന്നതോടെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മ താന്‍ അശോക് ഗെലോട്ടിനൊപ്പമാണെന്നു പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തിയശേഷമായിരുന്നു ഭന്‍വര്‍ലാലിന്റെ അപ്രതീക്ഷിത മലക്കം മറിച്ചില്‍. സച്ചിനൊപ്പം അപ്രത്യക്ഷനായ എംഎല്‍എ വൈകിട്ടാണ് ജയ്പുരില്‍ തിരിച്ചെത്തിയത്.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിലെ യഥാര്‍ഥ വില്ലന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണെന്നും ഭരണ പ്രതിസന്ധിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം രാജി വയ്ക്കണമെന്നും ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു. ഇതു കോണ്‍ഗ്രസിലെ ആഭ്യന്തര കലഹമാണെന്നു ബിജെപി ആദ്യമേ തന്നെ പറഞ്ഞിരുന്നുവെന്നും എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ താമസിപ്പിക്കാന്‍ 10 കോടിയിലധികം രൂപ ചെലവിട്ടതായും പൂനിയ കുറ്റപ്പെടുത്തി. ആഭ്യന്തര കലഹത്തിനിടെ ഭരണം മറന്നു. സംസ്ഥാനത്തു ഭരണ തൊഴിലില്ലായ്മയും കുറ്റകൃത്യങ്ങളും കൂടിയതായും പൂനിയ കുറ്റപ്പെടുത്തി.
I don't know anything about audio. I know a Gajendra Singh. I don't know any Shekhawat. There is no audio, it was a lie. I don't know Sanjay Jain: Congress MLA Bhanwar Lal Sharma on audio clips in which he is purportedly heard conspiring to topple #Rajasthan govt pic.twitter.com/SX0Gpxur8P
— ANI (@ANI) August 10, 2020