പിരിച്ചു വിട്ട ജോലിക്കാരൻ വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി രംഗത്ത്

ഗുരുഗ്രാം: ജോലിയിൽ നിന്നും പിരിച്ചു വിട്ട ജോലിക്കാരൻ വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി രംഗത്ത്. വീട്ടിൽ നിന്നും പറഞ്ഞുവിട്ട കുക്ക് ബ്ലാക്ക് മെയിൽ ചെയ്യുന്ന ഭീഷണിയുമായി ഗുരുഗ്രാമിലെ കുടുംബം. വീട്ടിലെ ബാത്ത് റൂമിൽ ഒളിക്യാമറ സ്ഥാപിച്ചിരുന്നെന്നും ഇതിലൂടെ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും 25കാരൻ ഭീഷണിപ്പെടുത്തുന്നെന്നാണ് പരാതി. വീട്ടിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് വാട്സ്ആപ്പിലൂടെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.

തേജ് ബഹദൂര്‍ സുജികുമാർ എന്ന നേപ്പാള്‍ സ്വദേശിയ്ക്കെതിരെയാണ് കുടുംബത്തിന്‍റെ പരാതി. അടുത്തിടെ ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികത അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു ജോലിയിൽ നിന്നും പറഞ്ഞുവിട്ടത്. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് പരാതിയിൽ ഉള്ളത്. കഴിഞ്ഞ രണ്ട് വർഷമായി വീട്ടിൽ ജോലി ചെയ്തിരുന്ന യുവാവ് കുടുംബാഗത്തെ പോലെയായിരുന്നെന്നും അടുത്തിടെയാണ് പെരുമാറ്റത്തിൽ പ്രശ്നങ്ങൾ തോന്നിയതെന്നും പരാതിയിൽ പറയുന്നു. മെയ് 15നാണ് തേജ് ബഹദൂറിനെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടത്.

Top