മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വഴിയോരത്ത് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സ്ത്രീയുടെ മത്സ്യം റോഡില്‍ വലിച്ചെറിഞ്ഞ നഗസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മീന്‍ തട്ടിയെറിഞ്ഞ ആറ്റിങ്ങല്‍ നഗരസഭയിലെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. മുബാറക്ക്, ഷിബു എന്നീ ജീവനക്കാരെയാണ് നഗരസഭ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേമുണ്ടായതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി.

കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അല്‍ഫോന്‍സ പതിറ്റാണ്ടുകളായി ആറ്റിങ്ങല്‍ അവനവന്‍ചേരി കവലയിലാണ് മത്സ്യം വിറ്റിരുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരുടെ മത്സ്യവില്‍പന അവിടെ നിന്നും മാറ്റാനുള്ള നഗരസഭാ ജീവനക്കാരുടെ ശ്രമമാണ് കൈവിട്ട കളിയിലേക്ക് നീങ്ങിയത്. അല്‍ഫോണ്‍സ മത്സ്യവില്‍പനയ്ക്ക് വേണ്ടി കൊണ്ടുവന്ന മൂന്ന് കൊട്ട മത്സ്യവും നഗരസഭാ ജീവനക്കാര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് അല്‍ഫോണ്‍സ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.

 

Top