കല്‍പ്പറ്റ: പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാവില്‍ നിന്ന് പണം കൈപ്പറ്റിയ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍.
ഹമീദ് വട്ടപ്പറമ്പില്‍ എന്നയാളെയാണ് പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
പൊലീസിന് നല്‍കാനെന്ന പേരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ കൈയില്‍ നിന്നും ഇയാള്‍ പണം കൈപ്പറ്റിയെന്നായിരുന്നു പരാതി. സംഭവം വിവാദമായതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസ് ഹമീദിന്റെ പേരില്‍ കേസെടുത്തിരുന്നു.