ഏഴ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയതിന് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെയാണ് ഏഴ് എംപിമാരെ ബഹളമുണ്ടാക്കിയതിന് സസ്‌പെന്‍ഡ് ചെയ്തത്. ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച കാര്യം പ്രഖ്യാപിച്ചത്.

കേരളത്തില്‍നിന്നുള്ള എംപിമാരായ ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഔജ്‌ല എന്നീ എംപിമാര്‍ക്കും ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Top