ലഖ്‌നൗ : അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍.
മദ്യപിച്ചെത്തിയ കമല്‍ കിഷോറാണ് 27കാരിയായ പൂനത്തെ കൊലപ്പെടുത്തിയത്.
സരോജിനി നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാട്കൂര്‍ ഗ്രാമത്തിലാണ് സംഭവം.
ഭര്‍ത്താവിന്റെ സുഹൃത്തുക്കളിലൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പൂനത്തിന്റെ ബന്ധുക്കള്‍ക്ക് ഫോണിലൂടെ കൊലപാതകം സംബന്ധിച്ച് വിവരം ലഭിക്കുകയും,പൂനത്തിന്റെ സഹോദരന്‍ കമലേഷും കുടുംബാംഗങ്ങളും വീട്ടിലെത്തി കിഷോറിനെതിരെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കൊല നടത്താന്‍ ഉപയോഗിച്ച ആയുധം അന്വേഷണ സംഘം കണ്ടെടുത്തു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കിഷോറിനെ ചര്‍ബാഗ് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് ആറും മൂന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്.