റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ ലാപുങ് പ്രദേശത്ത് മന്ത്രവാദം നടത്തുന്നതായി സംശയിച്ച് 55കാരിയായ നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇക്കാര്യം പൊലീസില്‍ അറിയിക്കാതിരിക്കാന്‍ ഗ്രാമവാസികള്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. അതേസമയം, വിവരം ലഭിച്ച ഉടന്‍ പൊലീസ് സംഭവസ്ഥലത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായി അധികൃതര്‍ അറിയിച്ചു. 2019ല്‍ രാജ്യത്ത് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നത് ജാര്‍ഖണ്ഡിലാണ്.
1990 മുതല്‍ 2000 വരെ ജാര്‍ഖണ്ഡില്‍ 522 സ്ത്രീകളെ മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2000 മുതല്‍ 2019 വരെയുള്ള കണക്കുകള്‍ പ്രകാരം 1800 സ്ത്രീകളാണ് ഇതേ കാരണത്താല്‍ കൊല്ലപ്പെട്ടത്. അതേസമയം, ജാര്‍ഖണ്ഡില്‍ മന്ത്രവാദം നടത്തിയതിന്റെ പേരിലുള്ള കൊലപാതക കേസുകളില്‍ കുറവുണ്ടെന്നാണ് എന്‍സിആര്‍ബി പുറത്തുവിട്ട വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നത്.