ഐഎസ് ബന്ധമെന്ന് സംശയം ; ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡല്‍ഹി: ഐഎസ് ബന്ധം ആരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. ജാര്‍ഖണ്ഡ് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ രൂപീകരിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ അണികളില്‍ ഐഎസ് സ്വാധീനം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ പാക്കുര്‍ ജില്ലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍.

കേരളത്തില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിറിയയില്‍ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 1908ലെ ക്രിമിനല്‍ ലോ അമന്‍ഡ്‌മെന്റ് ആക്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.

Top