4 എസ്യുവികളുമായി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഫോക്‌സ്വാഗണ്‍

ന്ത്യൻ വാഹന വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഒരു വാഹന വിഭാഗമാണ് എസ്‌യുവികൾ. രാജ്യത്ത് വിൽക്കുന്ന ഓരോ അഞ്ച് വാഹനങ്ങളിലും മൂന്നെണ്ണം എസ്‌യുവികൾ ആണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ധാരാളം വാഹന നിർമ്മാതാക്കൾ മറ്റു വാഹന സെഗ്മെന്റുകളോട് ഗുഡ്ബൈ പറഞ്ഞ് എസ്‌യുവികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

അവതരിപ്പിച്ച് ഹാച്ച്ബാക്ക് സെഗ്മെന്റിൽ തങ്ങൾ തുടരും എന്നും വെന്റോ സെഡാൻ ഇവിടെ തന്നെ കാണും എന്നും ഫോക്സ്‌വാഗൺ ഉറപ്പിക്കുന്നുണ്ട്. എങ്കിലും ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിദ്ധ്യം ആവണമെങ്കിൽ എസ്‌യുവികളിൽ ശ്രദ്ധ പതിപ്പിച്ച മതിയാകൂ. ഈ പ്ലാനിന്റെ അടിസ്ഥാനത്തിൽ നാല് എസ്‌യുവികൾ ആണ് ഫോക്സ്‌വാഗൺ ഡീലർഷിപ്പുകളിൽ ഉടൻ അണിനിരക്കുക.

മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിലെ രാജാക്കന്മാരായ കിയ സെൽറ്റോസിനേയും, ഹ്യുണ്ടേയ്‌ ക്രെറ്റയേയും മലർത്തിയടിക്കുക എന്ന ഉദ്ദേശത്തോടെ ഫോക്സ്‌വാഗൺ ഈ വർഷം പകുതിയോടെ വില്പനക്കെത്തുന്ന എസ്‌യുവിയാണ് ടൈഗൂൺ. ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിലക്കുറവുള്ള MQB A0-IN പ്ലാറ്റ്‌ഫോം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ടൈഗൂൺ കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ ഫോക്സ്‌വാഗൺ നൈറ്റിൽ അവതരിപ്പിച്ച എസ്‌യുവിയുടെ കോൺസെപ്റ്റ് മോഡലിനോട് ഏറെക്കുറെ സമാനത പുലർത്തുന്നതാണ്. റ്റിഗുവാൻ ഓൾസ്പേസ് എസ്‌യുവിയ്ക്ക് സമാനമായ ഗ്രില്ലും, ഹെഡ്‍ലാംപും ചേർന്ന ക്ലസ്റ്റർ മനോഹരമാണ്. മുൻ പിൻ ബമ്പറിലും ക്രോം ലൈനിങ് കാണാം. എൽഇഡി ലൈറ്റ് ബാറുകൾ കൊണ്ട് കണക്റ്റ് ചെയ്തിരിക്കുന്ന ടെയിൽ-ലൈറ്റുകൾ, 17-ഇഞ്ച് ടു ടോൺ അലോയ് വീലുകൾ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.

113 ബിഎച്ച്പി പവർ നിർമ്മിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ 6-സ്പീഡ് മാന്വൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനൊപ്പം ലഭിക്കും. ഇത് കൂടാതെ ടൈഗൂൺ 147 ബിഎച്ച്പി പവർ നിർമിക്കുന്ന 1.5-ലിറ്റർ ടർബോ-പെട്രോൾ നാല് സിലിണ്ടർ എൻജിനിലും 6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭിക്കും.

 

Top