പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസില്‍ നിന്നുള്ള ഏറ്റവും ചെറിയ എസ്.യു.വി NX 300h ഹൈബ്രിഡിന്റെ വില പ്രഖ്യാപിച്ചു.
രണ്ടു വേരിയന്റുകളിലായാണ് വാഹനം നിരത്തിലെത്തുക.വിലയനുസരിച്ച് എന്‍എക്‌സ് സ്റ്റാന്റേര്‍ഡിന് 53.18 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില, എഫ് സ്‌പോര്‍ട്ട് പതിപ്പിന് 55.58 ലക്ഷം രൂപയും.
കഴിഞ്ഞ മാസമാണ് NX 300h ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്, 2018 മാര്‍ച്ചോടെ ഉപഭോക്താക്കള്‍ക്ക് വാഹനം ലഭ്യമാകും.
2.5 ലിറ്റര്‍ പെട്രോള്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനും ഒരു ഇലക്ട്രിക്ക് മോട്ടോറുമാണ് വാഹനത്തിനുള്ളത്.
പെട്രോള്‍ എഞ്ചിന്‍ 155 എച്ച്പി കരുത്തും ഇലക്ട്രിക്ക് മോട്ടോര്‍ 50 എച്ച്പി കരുത്തുമാണ് പുറത്തുവിടുന്നത്. രണ്ടും കൂടി ചേരുമ്പോള്‍ 205 എച്ച്പി കരുത്തായിരിക്കും ലഭിക്കുക.
ഈ എഞ്ചിനോട് ഘടിപ്പിച്ചിട്ടുള്ളത് 6 സ്പീഡ് ഇസിവിടി ഗിയര്‍ബോക്‌സാണ്.
ഇലക്ട്രിക്ക് ഫോര്‍വീല്‍ ഡ്രൈവാണ് എന്‍എക്‌സിലുള്ളത്. 18 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും വാഹനത്തിന് ലഭിക്കും.
കൂടാതെ 1.5 കി.മി. പൂര്‍ണമായും ഇലക്ട്രിക്ക് മോട്ടോറില്‍ തന്നെ ചലിക്കാനും സാധിക്കും..