സുസുക്കി ജിംനി ഇന്ത്യയിലേക്ക് വരുന്നു

ഇന്ത്യയിലേക്ക് 5 ഡോര്‍ ജിംനി വരുന്നതായി വിവരം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ജിംനി സിയറ പതിപ്പ് അടിസ്ഥാനമാക്കിയാണ് 5 സീറ്റര്‍ ജിംനി ഒരുങ്ങുന്നത്. 3,850 എംഎം നീളം, 1,645 എംഎം വീതി, 1,730 എംഎം ഉയരം എന്നിവ 5 സീറ്റര്‍ ജിംനിക്കുണ്ടാകും എന്ന് ഇത് വ്യക്തമാക്കുന്നു.

യൂറോപ്യന്‍ വിപണിയിലുള്ള 3 ഡോര്‍ ജിംനിയെക്കാള്‍ 300 എംഎം വീല്‍ബേസ് കൂടുതല്‍ ആയിരിക്കും 5 സീറ്റര്‍ പതിപ്പിന്. 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ജിംനിയില്‍ പ്രതീക്ഷിക്കാം. എങ്കിലും 3,850 എംഎം നീളം എന്ന് പറയുമ്പോള്‍ 5 സീറ്റര്‍ പതിപ്പിന് വിറ്റാര ബ്രെസ എസ്‌യുവിയെക്കാള്‍ നീളം (3,995 എംഎം) നീളം കുറവാകും. അതുകൊണ്ട് വിശാലമായ ഇന്റീരിയര്‍ 5 സീറ്റര്‍ ജിംനിയില്‍ പ്രതീക്ഷിക്കേണ്ടതില്ല.

പുത്തന്‍ വിറ്റാര ബ്രെസയെ ചലിപ്പിക്കുന്ന 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് ജിംനിയിലും ഇടം പിടിക്കുക. 5000 അര്‍പിഎമ്മില്‍ 103 ബിഎച്ച്പി പവറും 4400 അര്‍പിഎമ്മില്‍ 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ കെസീരീസ് പെട്രോള്‍ എന്‍ജിന്‍ 5സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമായാണ് ബന്ധിപ്പിക്കുക. ലോറേഞ്ച് ട്രാന്‍സ്ഫര്‍ ഗിയറുകളുള്ള പാര്‍ട്ട്‌ടൈം 4 WD സിസ്റ്റവും ജിംനിയിലുണ്ടാവും.

Top