സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടര്‍ ജൂലായ് 19 ന് വിപണിയില്‍ എത്തും. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത മാക്‌സി സ്‌കൂട്ടര്‍ ഡിസൈനിലാണ് ബര്‍ഗ്മന്‍ സ്ട്രീറ്റ് എത്തുന്നത്. 5,000 രൂപ അഡ്വാന്‍സ് നല്‍കി ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താവുന്നതാണ്. അവതരണ വേളയില്‍ മാത്രമെ പുതിയ സ്‌കൂട്ടറിന്റെ വില സുസുക്കി പ്രഖ്യാപിക്കുകയുള്ളു.
വിന്‍ഡ് സ്‌ക്രീന്‍, മുന്‍ ഭാഗത്തെ തടിച്ച ഏപ്രണ്‍, എല്‍ഇഡി ഹെഡ് ലാമ്പുകള്‍, വീതി കുറഞ്ഞ ടെയില്‍ ലാമ്പ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, എക്‌സോസ്റ്റ് മഫ്‌ളര്‍, ട്യൂബ് ലെസ് ടയര്‍ എന്നിവയാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ പ്രധാന സവിശേഷതകള്‍. ഡിസ്‌ക് ബ്രേക്കുകളാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിലുള്ളത്. 124.3 സിസി സിങ്കിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന് കരുത്തേകുന്നത്.