ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി സുസുക്കി

suzuki-burgman-street

പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറിനെ ഇന്ത്യയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സുസൂക്കി. ബര്‍ഗ്മന്‍ സ്ട്രീറ്റ് ഏപ്രില്‍ രണ്ടാം പകുതിയോടെ സുസൂക്കി വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് 60,000 രൂപ വരെ പ്രൈസ്ടാഗ് പ്രതീക്ഷിക്കാം.

തടിയന്‍ സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് മുന്നിലുള്ള ഏപ്രണില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഉണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നിലെ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റ് എന്നിവയാണ് സ്‌കൂട്ടറിന്റെ മറ്റ് പ്രത്യേകതകള്‍. 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്.

Top