സുസൂക്കി ജിക്‌സര്‍ എബിഎസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 87,250 രൂപയാണ് പുതിയ ജിക്‌സര്‍ എബിഎസിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). മൂന്നു നിറങ്ങളാണ് ജിക്‌സര്‍ എബിഎസില്‍. മെറ്റാലിക് ട്രൈടണ്‍ ബ്ലൂ/ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, ക്യാന്‍ഡി സൊനൊമ റെഡ്/മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് എന്നി നിറങ്ങളിലാണ് ബൈക്കിന്റെ വരവ്.
154.9 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ ജിക്‌സര്‍ എബിഎസിലും തുടരുന്നു. 14.5 bhp കരുത്തും 14 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. സുസൂക്കി ജെറ്റ് കൂളിംഗ് സംവിധാനവും ജിക്‌സര്‍ എബിഎസില്‍ ഒരുക്കിയിട്ടുണ്ട്.
ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ ഹെഡ് ലൈറ്റ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, പൂര്‍ണ ഇന്‍ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. മൂന്നു അലോയ് വീലും രണ്ടു ഘടകങ്ങളായുള്ള പിന്‍ഭാഗവുമാണ് ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്നത്.