ഇന്ത്യന്‍ നിരത്തുകള്‍ക്ക് കൗതുകമുണര്‍ത്തി സുസുക്കി ഇന്‍ട്രൂഡറിനെ അവതരിച്ചു

സുസുക്കി നിരയിലെ ജനപ്രിയനായ ജിക്‌സര്‍ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലൊരുക്കിയ സുസുക്കിയുടെ തന്നെ പടക്കുതിര ഇന്‍ട്രൂഡറിനെ അവതരിച്ചു.

ഇന്ത്യന്‍ നിരത്തുകള്‍ക്ക് കണ്ടുപരിചിതമല്ലാത്ത അഗ്രസീവ് രൂപത്തിലാണ് ഇന്‍ട്രൂഡറിന്റെ നിര്‍മ്മാണം.

പരമ്പരാഗത ക്രൂസര്‍ ബൈക്ക് രൂപവും സ്ട്രീറ്റ്‌ഫൈറ്റര്‍ ഡിസൈനും ചേര്‍ന്നതാണ് സുസുക്കി ഇന്‍ട്രൂഡര്‍.

ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാംമ്പ് ഇന്‍ട്രൂഡറിനെ വേറിട്ടുനിര്‍ത്തുന്നതാണ്.

സുസുക്കി കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ എല്‍ഇഡി ഹെഡ്‌ലാംമ്പ് നല്‍കുന്നത് ആദ്യമായിട്ടാണ്.

155 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

8000 ആര്‍പിഎമ്മില്‍ 14.8 പിഎസ് പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.

5 സ്പീഡാണ് ഗിയര്‍ബോക്‌സ്. 17 ഇഞ്ചാണ് ത്രീ സ്പ്ലിറ്റ് സ്‌പോക്ക് അലോയി വീല്‍.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സുരക്ഷ നല്‍കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിന് കമ്പനി നല്‍കിയിട്ടുണ്ട്.

98,340 രൂപയാണ് ഇന്‍ട്രൂഡറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

Top