2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ സ്വിഫ്റ്റ് സ്‌പോര്‍ടിനെ അവതരിപ്പിച്ച് സുസൂക്കി

വാഹന പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന സ്വിഫ്റ്റ് സ്‌പോര്‍ടിനെ സുസൂക്കി അവതരിപ്പിച്ചു.

സ്വിഫ്റ്റിന്റെ സ്‌പോര്‍ടിയര്‍ വേര്‍ഷനായ സ്വിഫ്റ്റ് സ്‌പോര്‍ടിനെ 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ വെച്ചാണ് സുസൂക്കി പുറത്തിറക്കിയത്.

2018 ദില്ലി ഓട്ടോ എക്‌സ്‌പോയിലും സ്വിഫ്റ്റ് സ്‌പോര്‍ട് വന്നെത്തുമെന്നാണ് പ്രതീക്ഷ.

പുതിയ 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഹൈലൈറ്റ്.

x13-1505280997-maruti-suzuki-swift-sport-revealed-at-frankfurt-motor-show-7.jpg.pagespeed.ic.YCnfbszFA6

1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് പകരമായി പുതിയ ടര്‍ബ്ബോ ചാര്‍ജ്ഡ് എഞ്ചിന്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

സ്വിഫ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലേക്ക് സുസൂക്കി ചുവട് മാറുന്നതും.

5500 rpm ല്‍ 138 bhp കരുത്തും 12500-3500 rpm ല്‍ 230 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.4 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന, എഞ്ചിന്‍ കരുത്ത് ഫ്രണ്ട് വീലുകളിലേക്ക് എത്തുന്നു.

970 കിലോഗ്രാമാണ് പുതിയ സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഭാരം. എന്നാൽ മുന്‍ മോഡലുകളെ അപേക്ഷിച്ച് 80 കിലോഗ്രാം ഭാരക്കുറവിലാണ് സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ഇറങ്ങിയിരിക്കുന്നത്.

സാധാരണ സ്വിഫ്റ്റിലും 50 mm നീളമേറിയതാണ് പുതിയ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക്. 120 mm ഗ്രൗണ്ട് ക്ലിയറന്‍സോടെ എത്തുന്ന സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പുതിയ സസ്‌പെന്‍ഷന് സെറ്റപ്പാണ് മറ്റൊരു പ്രത്യേകത.

പുതുക്കിയ ബമ്പറിന് ഒപ്പമുള്ള പുതിയ ഗ്രില്ലും ഫ്രണ്ട് സ്പ്ലിറ്ററും സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഡിസൈന്‍ മുഖത്തും ഒരുപിടി മാറ്റങ്ങളെ സുസൂക്കി അവതരിപ്പിച്ചതിന്റെ സൂചനയാണ്.

x13-1505281067-maruti-suzuki-swift-sport-revealed-at-frankfurt-motor-show-13.jpg.pagespeed.ic.4jGmTJtw7g

17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, സ്‌പോര്‍ടി ബ്ലാക് ഡിഫ്യൂസര്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപുകള്‍ എന്നിങ്ങനെ നീളുന്നതാണ് മറ്റ് സവിശേഷതകൾ.

റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ സ്‌പോര്‍ട്‌സ് സീറ്റുകള്‍, ലെതര്‍ റാപ്പ്ഡ് ഫ്‌ളാറ്റ്-ബോട്ടം സ്റ്റീയറിംഗ് വീല്‍, ഇന്‍സ്ട്രമെന്റ് പാനലില്‍ ഒരുങ്ങിയ റെഡ് ഡയലുകള്‍ എന്നിവയാണ് അകത്തളത്തെ പ്രധാന വിശേഷങ്ങൾ.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയറില്‍ ഇടംപിടിക്കുന്നുണ്ട്.

ഇന്ത്യയില്‍ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കുകള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വിഫ്റ്റ് സ്‌പോര്‍ടിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മാരുതി തീരുമാനിച്ചിരിക്കുന്നത്.

Top