ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഇന്‍ട്രൂഡറിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പായ സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI ഇന്ത്യയില്‍ പുറത്തിറങ്ങി. 1.06 ലക്ഷം രൂപയാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI യുടെ എക്‌സ്‌ഷോറൂം വില (ദില്ലി).
99,995 രൂപയാണ് ഇന്‍ട്രൂഡര്‍ 150 കാര്‍ബ്യുറേറ്റര്‍ പതിപ്പിന്റെ പ്രൈസ്ടാഗ്.
നിലവിലുള്ള 154.9 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് പുതിയ FI പതിപ്പ് ഒരുക്കിയിരിക്കുന്നത്. എഞ്ചിന് പരമാവധി 14 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളില്‍.
വേറിട്ട ഡിസൈനും ഫീച്ചറുകളുമാണ് ഇന്‍ട്രൂഡര്‍ 150 യുടെ പ്രധാന ആകര്‍ഷണം. മെറ്റാലിക് ഓര്‍ട്ട്/മെറ്റാലിക് ബ്ലാക് നമ്പര്‍ 2, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്/മെറ്റാലിക് മാറ്റ് ടൈറ്റാനിയം സില്‍വര്‍ നിറങ്ങളിലാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI അണിനിരക്കുന്നത്.