സുസൂക്കിയുടെ 125 സി സി ബര്‍ഗ്മാന്‍ സ്ട്രീറ്റ് പുറത്തിറങ്ങി, വില 68,000

സുസൂക്കിയുടെ ഏറ്റവും പുതിയ മോഡല്‍ സ്‌കൂട്ടറായ 125 സി സി ബര്‍ഗാമാന്‍ സ്ട്രീറ്റ് ഇന്ന് വിപണിയിലെത്തി . 68,000 രൂപയാണ് ബര്‍ഗ്മാന്റെ എക്‌സ്‌ഷോറൂം വില. കൈനറ്റിക് ബ്ലെയ്‌സിനു ശേഷം ഇന്ത്യയില്‍ ഇറങ്ങുന്ന ആദ്യത്തെ മാക്‌സി സ്‌കൂട്ടറാണ് ബര്‍ഗ്മാന്‍.

2020 ഓടു കൂടി ഒരു മില്യണ്‍ സെയില്‍സ് ടാര്‍ജറ്റ് ലക്ഷ്യമിട്ടു കൊണ്ടാണ് കമ്പനി ബര്‍ഗ്മാനെ പുറത്തിറക്കിയിരിക്കുന്നതെന്ന് സുസൂക്കി മോട്ടോര്‍ സൈക്കിള്‍ മാനേജിങ് ഡയറക്ടര്‍ സതോഷി മാധ്യമങ്ങളോട് പറഞ്ഞു.

സ്‌പോര്‍ടി രൂപകല്‍പനയും പ്രീമിയം ഫീച്ചറുകളുമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 നെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നിലെ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റ് എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്. ബോഡിയില്‍ നിന്നും രൂപപ്പെടുന്ന വിന്‍ഡ്‌സ്‌ക്രീനാണ് സ്‌കൂട്ടറില്‍.

മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട്, അണ്ടര്‍ സീറ്റ് സ്റ്റോറേജ്, 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, യുഎസ്ബി പോര്‍ട്ട് എന്നിവ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തും. 2,055 mm നീളവും 740 mm വീതിയും 1,355 mm ഉയരവും സ്‌കൂട്ടറിനുണ്ട്. വീല്‍ബേസ് 1,465 mm. 130 mm ഗ്രൗണ്ട് ക്ലിയറന്‍സ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 കാഴ്ചവെക്കും. ഭാരം 159 കിലോ; ഇന്ധനശേഷി 10.5 ലിറ്റര്‍. ഒരുക്കം 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനില്‍.

ആക്‌സസിന്റെ എഞ്ചിന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ തുടിക്കും. 124.3 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന് 8.5 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കും.

Top