ടോക്യോ: ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ്പ് സ്‌കൈഡ്രൈവുമായി ചേര്‍ന്ന് ഫ്ളൈയിങ് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് കരാറായതായി സുസുകി അറിയിച്ചു.
വെര്‍ട്ടിക്കലായി ടേക്ക് ഓഫും ലാന്റിങും ചെയ്യാനാവുന്ന ഒരു വാഹനമാണ് സുസുക്കി നിര്‍മിക്കാനൊരുങ്ങുന്നത്. സെന്‍ട്രല്‍ ജപ്പാനിലെ സുസുക്കി ഗ്രൂപ്പ് ഫാക്ടറിയില്‍ വെച്ചാണ് ഇത് നിര്‍മിക്കുക. അടുത്തവര്‍ഷത്തോടെ നിര്‍മാണം ആരംഭിക്കുമെന്ന് സുസുകി അറിയിച്ചു.
ഫ്ളൈയിങ് കാര്‍ നിര്‍മിക്കുന്നതിനായി സ്വന്തം ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനത്തിന് സ്‌കൈഡ്രവ് തുടക്കമിടും. നിര്‍മാണത്തിനുള്ള സഹായവും തയ്യാറെടുപ്പുകളും സുസുക്കി നല്‍കും.കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇരുകമ്പനികളും തമ്മില്‍ ഫ്ളൈയിങ് കാറുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലൊപ്പിട്ടത്.