സുസൂക്കി വി സ്‌ട്രോം 650 അടുത്ത മാസത്തോടു കൂടി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. 7 മുതല്‍ 8 ലക്ഷം വരെയാണ് മോഡലിന് പ്രതീക്ഷിക്കുന്ന വില.
രണ്ട് വേരിയന്റുകളിലാണ് സുസൂക്കി വി സ്‌ട്രോം 650 എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് വി സ്‌ട്രോം, ഓഫ് റോഡ് വി സ്‌ട്രോം 650 XT. 213 kg ആണ് വാഹനത്തിന്റെ ഭാരം. അതേസമയം വാഹനത്തിന്റെ പവര്‍ എത്രയാണെന്ന കാര്യം സുസൂക്കി പുറത്ത് വിട്ടിട്ടില്ല. കണ്‍ട്രോള്‍ സിസ്റ്റം, എ ബി എസ് സംവിധാനവും വി സ്‌ട്രോം 650 ക്കുണ്ട്.
19 ഇഞ്ച് ഫ്രണ്ടും, 17 ഇഞ്ച് റിയര്‍ അലോയ് വീലുമാണ് സ്റ്റാന്‍ഡേര്‍ഡ് വി സ്‌ട്രോം ഉള്ളത്. ഓഫ് റോഡ് വി സ്‌ട്രോം 650 XT ക്ക് 19 ഇഞ്ച് ഫ്രണ്ടും, 17 ഇഞ്ച് റിയര്‍ സ്‌പോക്ക് വീല്‍സുമാണുള്ളത്. രണ്ട് മോഡലുകളുടെയും സീറ്റിന്റെ പൈറ്റ് 835 mm ആണ്.
നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് വി സ്‌ട്രോമിന്റെ ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. ഓഫ് റോഡ് വി സ്‌ട്രോം 650 XT അടുത്ത മാസത്തോടെ വിപണികളില്‍ എത്തുകയുള്ളു. ഹയാബൂസ. GSX-S750 എന്നിവയ്ക്ക് ശേഷം സുസൂക്കി അവതരിപ്പിക്കുന്ന മൂന്നാമത്തെ വലിയ ബൈക്കാണ് വി സ്‌ട്രോം 650. കവാസാക്കി വേര്‍സിസ് 650 ആണ് പ്രധാന എതിരാളി.