സുസൂക്കി വി – സ്‌ട്രോം 650XT ഉടന്‍ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2018 ഓട്ടോ എക്‌സ്‌പോയിലാണ് വി – സ്‌ട്രോം 650XT ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. സുസൂക്കിയുടെ വി – സ്‌ട്രോം 1000 ന് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയ സാഹചര്യത്തിലാണ് വി – സ്‌ട്രോം 650XT വുമായി കമ്പനിയുടെ രംഗപ്രവേശം. വരുന്ന രണ്ട് മാസത്തിനുള്ളില്‍ വി – സ്‌ട്രോം 650XT ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
വി – സ്‌ട്രോം 1000 ന്റെ ഡിസൈനോട് സാദൃശ്യം പുലര്‍ത്തുന്ന മോഡല്‍ കൂടിയാണ് വി – സ്‌ട്രോം 650XT. രണ്ട് വേരിയന്റുകളിലാണ് 650XT വരുന്നത്, ഓഫ് റോഡ് വേര്‍ഷനും സ്റ്റാന്‍ഡേര്‍ഡ് റോഡ് വേര്‍ഷനും.
645 സി സി യാണ് വണ്ടിയുടെ പവര്‍. ലിക്വിഡ് കൂള്‍ഡ്, നാല് സ്‌ട്രോക്ക് വി ട്വിന്‍ എന്‍ജിന്‍, 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്നിവയും ഇതില്‍ ഉള്‍പ്പെടും. 8800 rpm ഉം 62.3 Nm torque കരുത്തുമാണുള്ളത്.
അഞ്ച് മുതല്‍ ആറ് ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന 650XT ന് പ്രധാന എതിരാളി കവാസാക്കി വേര്‍സിസ് 650 ആയിരിക്കും.