ജപ്പാൻ വാഹന നിർമാതാക്കളായ സുസുക്കി പുതുതലമുറ വിറ്റാര എസ്‌യുവിയുടെ മിനുക്ക് പണികളിൽ ആണെന്ന് റിപ്പോർട്ടുകൾ.
ഒക്ടോബറിൽ പുതിയ വിറ്റാര പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള തലത്തിൽ വാഹനത്തിന്റെ വിൽപ്പന വർഷാവസാനത്തോടെയോ 2022 -ന്റെ തുടക്കത്തിലോ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
2022 സുസുക്കി വിറ്റാര ഔട്ട്‌ഗോയിംഗ് മോഡലിനെക്കാൾ ബോൾഡ് ഡിസൈൻ ആയിരിക്കും പുതിയ വാഹനത്തിന്. അന്താരാഷ്ട്ര വിപണിയിൽ, പുതിയ വിറ്റാര കിയ സെൽറ്റോസ്, ഹ്യുണ്ടായി കോന, ടൊയോട്ട C-HR തുടങ്ങിയവയുമായാകും മത്സരം.
2021 -ൽ യൂറോപ്പിൽ അവതരിപ്പിക്കാൻ പോകുന്ന 3 പുതിയ മോഡലുകളിൽ ഒന്നായിരിക്കും പുതിയ വിറ്റാര. മറ്റ് 2 മോഡലുകളിൽ പുതിയ ജിംനിയും ജിംനി എസ്‌യുവി LWB പതിപ്പും ഉൾപ്പെടും.