വമ്പൻ പദ്ധതികളുമായി സുസുകി; ഇന്ത്യയിൽ 18000 കോടി രൂപയുടെ നിക്ഷേപം നടത്തും

ലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ പുതിയ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പ്ലാന്റ് തുറക്കാൻ സുസുക്കി മോട്ടോർ കോർപ്പറേഷൻ. ഇന്ത്യയിൽ 18000 കോടി രൂപയുടെ വൻ പദ്ധതിയാണ് കമ്പനി നടപ്പിലാക്കാൻ പോകുന്നത്. ഗുജറാത്തിലെ ഹൻസൽപൂരിൽ കമ്പനിയുടെ ഇലക്ട്രിക് ബാറ്ററി നിർമ്മാണ പ്ലാന്റ്, മാരുതി സുസുക്കിയുടെ ഹരിയാനയിലെ ഖർഖോഡയിൽ പുതുതായി നിർമ്മിക്കുന്ന മാനുഫാക്ചറിങ് പ്ലാന്റും ആണിവ.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ പ്ലാന്റ് ഉദ്ഘാടനവും, ഹരിയാനയിലെ പ്ലാന്റ് ശിലാസ്ഥാപനവും നിർവഹിച്ചത് ഈയടുത്താണ്. ഗുജറാത്തിലെ പ്ലാന്റ് 7,300 കോടി രൂപയുടേതാണ്. 11,000 കോടി രൂപയുടേതാണ് ഹരിയാനയിലെ പ്ലാന്റ്. ഇതിന്റെ നിർമ്മാണം പൂർത്തിയായാൽ പ്രതിവർഷം 10 ലക്ഷം കാറുകൾ ഖർഖോഡയിലെ പ്ലാൻറിൽ നിന്ന് നിർമ്മാണം പൂർത്തിയാക്കി പുറത്തിറങ്ങും.

ലോകത്തിലെതന്നെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാണ പ്ലാന്റ് ആയിരിക്കും ഹരിയാനയിൽ സ്ഥാപിക്കപ്പെടുക എന്നാണ് കമ്പനി പറയുന്നത്. സുസുകി ആർ ആൻഡ് ഡി സെന്റർ ഇന്ത്യ എന്ന പുതിയ കമ്പനിയും രൂപീകരിക്കപ്പെട്ടു. സുസുക്കി ജപ്പാൻറെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് ഈ പുതിയ കമ്പനി. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ച് വാഹന നിർമ്മാണ രംഗത്ത് പുതിയ നാഴികകല്ലുകൾ താണ്ടുക എന്ന വലിയ ലക്ഷ്യവും കമ്പനിക്കുണ്ട്.

ഏകദേശം 7,300 കോടി രൂപ മുതൽമുടക്കിലാണ് ഹൻസൽപൂരിൽ വാഹന നിർമ്മാണ സൗകര്യം ഒരുക്കുന്നത്. വൈദ്യുത വാഹനങ്ങൾക്കായുള്ള നൂതന കെമിസ്ട്രി സെൽ ബാറ്ററികൾ ഇവിടെ നിർമ്മിക്കും. ഹരിയാനയിലെ ഖാർഖോഡയിലുള്ള വാഹന നിർമ്മാണ കേന്ദ്രത്തിന് പ്രതിവർഷം ഒരു ദശലക്ഷം യാത്രാ വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടാകും. ഇത് ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാണ കേന്ദ്രമായി യൂണിറ്റിനെ മാറ്റും. 11,000 കോടിയിലധികം രൂപ മുതൽമുടക്കിലാണ് പദ്ധതിയുടെ ആദ്യഘട്ടം സ്ഥാപിക്കുന്നത്.

Top