കഫേ കോഫി ഡേ ഇടക്കാല ചെയര്‍മാനായി എസ്.വി രംഗനാഥിനെ നിയമിച്ചു

മംഗളൂരു: കഫേ കോഫി ഡേ ഇടക്കാല ചെയര്‍മാനായി എസ്.വി രംഗനാഥിനെ നിയമിച്ചു.വി.ജി. സിദ്ധാര്‍ഥയുടെ മരണത്തെ തുടര്‍ന്ന്‌ ബുധനാഴ്ച ചേര്‍ന്ന കഫേ കോഫി ഡേ (സിസിഡി) ബോര്‍ഡ് യോഗത്തിലാണ്‌ എസ്.വി രംഗനാഥിനെ ഇടക്കാല ചെയര്‍മാനായി നിയമിച്ചത്.സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ നിയമോപദേശകനായും നിയമിച്ചു.

നിക്ഷേപകര്‍, കടം കൊടുക്കുന്നവര്‍, ജീവനക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിസിഡി പ്രതിജ്ഞാബദ്ധമാണെന്ന് ബോര്‍ഡ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കഫേ കോഫി ഡേയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു രംഗനാഥ്.

ഇന്ത്യയിലെമ്പാടുമായി 1423 കഫേകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയിലൊന്നാണ് കഫേ കോഫി ഡേ. 1996ലാണ് കഫേ കോഫി ഡേ തുടങ്ങിയത്. 28000 ടണ്ണിന്റെ കയറ്റുമതിയും 2000 ടണ്ണിന്റെ പ്രാദേശിക വില്പനയുമായി വര്‍ഷം 350 മില്യണിന്റെ കച്ചവടം നടക്കുന്ന സ്ഥാപനമാണിത്. ഗ്രീന്‍ കോഫിയുടെ കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കമ്പനിയാണിത്.

Top