ചെന്നൈ: കമലഹാസനും,രജനികാന്തും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴ്‌നാടിന് പ്രത്യേകിച്ചൊരു മാറ്റവും സംഭവിക്കില്ലെന്ന് നടനും, തിരക്കഥകൃത്തും, ബിജെപി വക്താവുമായ എസ്.വി ശേഖര്‍ പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ മത്‌സരിച്ചാല്‍, അവര്‍ക്ക് വോട്ട് കിട്ടുമായിരിക്കും. കുറച്ച് വോട്ടുകള്‍, ഏകദേശം 28 ശതമാനം വോട്ടുകള്‍ വഴിമാറിയെന്നിരിക്കും. എന്നാല്‍, എഐഡിഎംകെ, ഡിഎം.കെ, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ ഇത് ഒട്ടും ബാധിക്കില്ലെന്നും എസ് വി ശേഖര്‍ പറഞ്ഞു.
രജനിയുടെ രാഷ്ട്രീയ പ്രവേശനം നടന്നു കഴിഞ്ഞു. കമലിന്റെ പ്രഖ്യാപനം വരുന്നു. അതേസമയം, അവര്‍ ബിജെപ്പിക്കൊപ്പം നിന്നാല്‍ തമിഴ്‌നാട്ടില്‍ നല്ലൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മറ്റുപാര്‍ട്ടികളുമായി സഹകരിക്കാന്‍ ഇതുവരെ രണ്ടുപേരും തയാറായിരുന്നില്ല. അഴിമതി രഹിത തമിഴ്‌നാട് എന്ന നിലപാട് മാത്രമാണ് രണ്ടുപേരും തങ്ങളുടെ പാര്‍ട്ടിയുടെ ലക്ഷ്യമായി വ്യക്തമാക്കിയത്.