രോഗങ്ങള്‍ കുറഞ്ഞു; കേന്ദ്രത്തിന്റെ സ്വച്ഛ് ഭാരത് പദ്ധതിക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ പ്രതിവര്‍ഷം മൂന്നുലക്ഷത്തോളം പേരുടെ ജീവനാണ് രക്ഷിക്കുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്.

തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ അതിവേഗത്തില്‍ മുന്നോട്ടുപോകുന്ന ഇന്ത്യയില്‍ അതിസാരം മൂലമുള്ള മരണങ്ങള്‍ വലിയ തോതില്‍ കുറയുമെന്നും ഡബ്ല്യുഎച്ച്ഒയുടെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതിസാരം, പോഷകാഹാരക്കുറവ് എന്നിവ മൂലം രാജ്യത്തുണ്ടാകുന്ന മരണങ്ങളുടെ നിരക്കില്‍ വലിയ കുറവുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2014ല്‍ ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാന്‍ അതിന്റെ ലക്ഷ്യങ്ങളായ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, പൗരന്മാര്‍ക്ക് ദീര്‍ഘായുസ്സ് എത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഏറെ മുന്നോട്ടു പോയതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

2019 ഒക്ടോബറോടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി പൂര്‍ണമാക്കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Top